പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍

62-ാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കായി ഐ.ആര്‍.ടി.സിയും അനര്‍ട്ടും സംയുക്തമായി നടത്തുന്ന, പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളെ കുറിച്ചുള്ള മലയാള ഉപന്യാസ രചനാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളുടെ സാധ്യതകളും  വെല്ലുവിളികളും എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. രചനകള്‍ ടൈപ്പ് ചെയ്തോ, കടലാസില്‍ എഴുതി സ്‌കാന്‍ ചെയ്തോ ഓണ്‍ലൈനായും, തപാല്‍ വഴിയും അയക്കാവുന്നതാണ്. ഓണ്‍ലൈനായി സമര്‍പ്പിക്കുന്നവര്‍ This email address is being protected from spambots. You need JavaScript enabled to view it.  എന്ന വിലാസത്തില്‍ അയക്കുക. തപാല്‍ വഴി സമര്‍പ്പിക്കുന്നവര്‍  എനര്‍ജി ഡിവിഷന്‍, ഐ.ആര്‍.ടി.സി, മുണ്ടൂര്‍,പാലക്കാട്, പിന്‍-678592 എന്ന വിലാസത്തിലാണ് അയക്കേണ്ടത്.
 
മേല്‍വിലാസം, കോളേജിന്റെ വിലാസം, കോളേജ് ഐ.ഡി കാര്‍ഡ് കോപ്പി എന്നിവ രചനയുടെ ഒപ്പം അയക്കാന്‍ ശ്രദ്ധിക്കുക. രചനകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 10 ആണ്. ഈ രംഗത്തെ വിദഗ്ധരടങ്ങുന്ന പാനല്‍ വിജയികളെ തിരഞ്ഞെടുക്കും. ആദ്യ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 10000, 7000, 5000 രൂപ വീതം സമ്മാനമായി നല്‍കുന്നു. തിരഞ്ഞെടുത്ത രചനകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
 
രചനകള്‍ അയക്കേണ്ട വിലാസം
 
 
Energy Division 
Integrated Rural Technology Centre(IRTC)
Mundur, Palakkad
678 592
 
This email address is being protected from spambots. You need JavaScript enabled to view it.
0491 2832324
2015-2016 | Integrated Rural Technology Centre ( IRTC ), Mundur
Designed, Developed and Hosted by BINALYTO