ലൂക്ക ക്വിസ്സ് 2.0 ജനുവരി 1 മുതൽ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അതിന്റെ സയൻസ് പോർട്ടലായ ലൂക്ക വഴി നടത്തിയ ലൂക്ക ക്വിസ്സിന്റെ വിപുലീകൃത രൂപമായി ലൂക്ക ക്വിസ്സ് 2.0 വരുന്നു. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്ന ഓൺലൈൻ സയൻസ് ക്വിസ്സ് മത്സരം 2020 ജനുവരി 1 ന് ആരംഭിക്കുന്നു. 

പരിഷത്തിന്റെ ജനകീയ ഗവേഷണ സ്ഥാപനമായ പാലക്കാട് ഐ ആർ ടി സി യും യൂണിസെഫുമായി സഹകരിച്ചാണ് ഈ ക്വിസ്സ് നടത്തുന്നത്.

നിത്യജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശാസ്ത്രത്തിന്റെ രീതി ഉപയോഗിക്കാൻ സ്കൂൾ കുട്ടികളെ പ്രേരിപ്പിക്കുക, അതുവഴി കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

ഒന്നാം ഘട്ടം എല്ലാവർക്കുമായി.. രണ്ടാം ഘട്ടം ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് മാത്രം.

കുട്ടികൾക്ക് നേരിട്ടും സ്‌കൂളുകൾ വഴി ഒന്നിച്ചും ക്വിസ്സിൽ പങ്കെടുക്കാം.

ക്വിസ്സിന്റെ ഒന്നാം ഘട്ടത്തിൽ പൊതു ശാസ്ത്ര ചോദ്യങ്ങൾ ആണ് ഉണ്ടാവുക.

ഒന്നാം ഘട്ടം കടക്കുന്നവർക്ക് രണ്ടാം ഘട്ടത്തിൽ 20 വിഷയങ്ങളിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് ക്വിസിൽ പങ്കെടുക്കാവുന്നതാണ്. എത്ര വിഷയ മേഖലകളിൽ വേണമെങ്കിലും കുട്ടികൾക്ക് ഈ ഘട്ടത്തിൽ പങ്കെടുക്കാം. ഓരോ വിഷയത്തിലും പാസ്സ് ആകുന്നവർക്ക് പ്രത്യേകം പ്രത്യേകം ബാഡ്ജുകൾ...

20 വിഷയങ്ങൾ.. 20 ബാഡ്ജുകൾ..

സംസ്ഥാന തല സെമിനാർ..

 

ശാസ്ത്രത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള രസകരമായ ചോദ്യങ്ങൾ.. പുത്തൻ അറിവുകൾ..

 

വരൂ നമുക്ക് ശാസ്ത്രത്തെ ആഘോഷമാക്കാം.  

 

കൂടുതൽ വിവരങ്ങൾക്ക് :

https://luca.co.in/ 

http://www.irtc.org.in/

2015-2016 | Integrated Rural Technology Centre ( IRTC ), Mundur
Designed, Developed and Hosted by BINALYTO